Friday, July 30, 2021

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകും.

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/Jddur323ALhCHDHkh3hcz9

ന്യൂഡല്‍ഹി : ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.ഇതുപ്രകാരം ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്.വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സര്‍വീസുകള്‍ക്ക് അനുവദിക്കുന്നതാണ് . യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/Jddur323ALhCHDHkh3hcz9

Image

This entry was posted in :