യുഎഇ : മൂന്നു മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നല്കാമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും മൂല്യനിർണ്ണയങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അംഗീകാരം ലഭിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/IjQN0DtmZAwKg9w6orrlPY ജൂണിൽ അബുദാബിയിൽ ആരംഭിച്ച സിനോഫാം ഇമ്മ്യൂൺ ബ്രിഡ്ജ് പഠനത്തിൽ 900 കുട്ടികളോളം സ്വമേധയ പങ്കെടുത്തിരുന്നു.
രക്ഷാകർത്താക്കളുടെ പൂർണ സമ്മതത്തോടെയാണ് കുട്ടികളിൽ പഠനം നടത്തിയത്. എല്ലാ യുവ സന്നദ്ധപ്രവർത്തകരും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പരിചരണം ലഭിക്കുകയും ചെയ്തു.മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിൽ ഈ പ്രായത്തിലുള്ളവർക്കുള്ള വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ. ചൈന, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ തുടങ്ങിയ മറ്റ് വാക്സിൻ നിർമ്മാണ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Popular Posts
-
ദുബായ് : നാട്ടിൽ കുടുങ്ങിയ ആശ്വാസകരംമായ തീരുമാനവുമായ ജിഡിആർഎഫ്ഐ.നേരത്തെ ഫ്ലൈദുബായ് എയർലൈനിന്റെ വെബ്സൈറ്റ് പ്രകാരം വിദേശത്ത് കുടുങ്ങിക്ക...
-
അബുദാബി : കോവിഡ് വാക്സിൻ എടുക്കാത്ത ഫെഡറൽ സർക്കാർ ജീവനക്കാർ ഓരോ രണ്ട് ദിവസത്തിലുംഒരു പിസിആർ പരിശോധന നടത്തേണ്ടതുണ്ട്.ഫെഡറൽ അതോറിറ്റി ...
-
അബുദാബി: യുഎഇ പൗരന്മാർക്കും അബുദാബിയിലെ താമസക്കാർക്ക്കും സിനോഫാം, ഫൈസർ-ബയോടെക് വാക്സിൻ എന്നിവയുടെ ബൂസ്റ്റർ ഡോസ് നൂറോളം സെന്ററുകളിൽ ല...
-
അബുദാബി: അർമേനിയ, ഓസ്ട്രേലിയ ഇസ്രായേൽ, ഇറ്റലി, മാലിദീപ് യുഎസ്എ എന്നീ രാജ്യങ്ങളെ ഓഗസ്റ്റ് 18 മുതൽ ഗ്രീൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുമെന്ന്...
-
അബുദാബി : അബുദാബിയിലെ ദഫ്ര മേഖലയിൽ മൂന്ന് ഡ്രൈവ്-ത്രൂ കോവിഡ് കേന്ദ്രങ്ങൾ തുറന്നു. അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) ലിവ, സില, ഡാൽമ ...
-
ദുബായ് : യാത്രാവിലക്ക് നീങ്ങിയതോടെ നാട്ടിലേക്കുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു. പതിവു തെറ്റിച്ചു കൊണ്ട് ഇത്തവണ അവധിക്കാലത്ത് നാട...