Monday, August 23, 2021

വിസയുടെ കാലാവധി നീട്ടി നൽകുമെന്ന് ജിഡിആർഎഫ്ഐ ,പ്രധാന കാര്യങ്ങൾ ഇവയൊക്കെ

 


 

ദുബായ് : നാട്ടിൽ കുടുങ്ങിയ ആശ്വാസകരംമായ തീരുമാനവുമായ ജിഡിആർഎഫ്ഐ.നേരത്തെ ഫ്ലൈദുബായ് എയർലൈനിന്റെ വെബ്സൈറ്റ് പ്രകാരം  വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ  കാലഹരണപ്പെട്ട  ദുബായ് നൽകുന്ന യുഎഇ റസിഡന്റ് വിസകൾ നീട്ടി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.* https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റസിഡൻസി വിസകളുടെ കാലാവധി നീട്ടി നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് അറിയിച്ചു. 2021 ഏപ്രിൽ 20 നും നവംബർ 8 നും ഇടയിൽ റെസിഡൻസി കാലഹരണപ്പെടുന്ന തീയതി മുതൽ ഗുണഭോക്താക്കൾ യുഎഇക്ക് പുറത്തായിരിക്കണം. ഈ കാലയളവിൽ സ്പോൺസറുടെ അഭ്യർത്ഥന പ്രകാരം റെസിഡൻസി ഫയൽ റദ്ദാക്കരുത്.വിസ കാലാവധി കഴിഞ്ഞതിനാൽ ഫ്ലൈറ്റ് നിയന്ത്രണങ്ങൾ ബാധകമായ രാജ്യങ്ങളിൽ നിന്നുള്ള നിരവധി താമസക്കാർ യുഎഇയിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുകയായിരുന്നു. ഇതോടെയാണ്‌ വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് ഓട്ടോമാറ്റിക് വിസ എക്സ്റ്റൻഷനുകൾ അനുവദിച്ചത് .നിബന്ധനകൾ പാലിക്കുന്ന പ്രവാസികൾക്ക് അവരുടെ വിസ നീട്ടിനൽകും.കൂടാതെ, കുടുങ്ങിക്കിടക്കുന്ന താമസക്കാർ തിരിച്ചെത്തുബോൾ വിസ പുതുക്കാനും പ്രവേശന തീയതി മുതൽ 30 ദിവസത്തെ കാലയളവ് നൽകും. ദുബായ് ഇഷ്യൂ ചെയ്ത യുഎഇ റസിഡന്റ് വിസകൾക്ക് ഇത് ബാധകമാണ്.2020 ഒക്ടോബർ 20 ന് മുമ്പ് യുഎഇക്ക് പുറത്ത് പോകുകയും യുഎഇയ്ക്ക് പുറത്ത് ആറ് മാസത്തിലധികം താമസിക്കുകയും ചെയ്ത ദുബായ് വിസയുള്ള യുഎഇ നിവാസികൾക്ക് കാലാവധി നീട്ടി നൽകില്ലെന്ന് ഫ്ലൈദുബായ് തിങ്കളാഴ്ച അമർ വെബ്സൈറ്റിലൂടെ അറിയിച്ചു.ദുബായ് ഒഴികെയുള്ള എമിറേറ്റ് റെസിഡൻസി വിസ നൽകിയ യാത്രക്കാർ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് യുഎഇയിലേക്കുള്ള പ്രവേശനം/പുന -പ്രവേശനം ചെയ്യുന്നതിനുമുമ്പ് നടപടികൾ സ്ഥിതീകരിക്കേണ്ടതുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.* https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY

This entry was posted in :