ദുബായ് : യാത്രാവിലക്ക് നീങ്ങിയതോടെ നാട്ടിലേക്കുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു. പതിവു തെറ്റിച്ചു കൊണ്ട് ഇത്തവണ അവധിക്കാലത്ത് നാട്ടിലേക്കുള്ള വിമാനനിരക്ക് കുറഞ്ഞു. മടങ്ങിയെത്തുമ്പോഴുള്ള നിബന്ധനകൾ കണക്കിലെടുത്ത് പലരും നാട്ടിലേക്ക് പോകാത്ത സാഹചര്യത്തിലാണ് വിമാനനിരക്കും കുറഞ്ഞത്. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/KoJ1L5ZoYby0JFswOh21oV യാത്രാവിലക്ക് പിൻവലിച്ച ദിവസങ്ങളിൽ 700 ദർഹത്തിന് മുകളിലായിരുന്നു നാട്ടിലേക്കുള്ള വിമാന നിരക്ക്.ഇതാണ് ഇപ്പോൾ പകുതിയായി കുറഞ്ഞിരിക്കുന്നത്. അതേസമയം, ഈ മാസം മടങ്ങിവരുന്നതിന് നിരക്ക് കൂടുതലാണ്. അടുത്ത ദിവസങ്ങളിൽ 700 മുതൽ മുകളിലേക്കാണ് മടക്കയാത്രയുടെ നിരക്ക്.അടുത്ത ദിവസങ്ങളിൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ 330 ദർഹമിന് (6600 രൂപ) യാത്ര ചെയ്യാം. ഓണം ഓഫർ എന്ന നിലയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നാട്ടിലെത്തി ഓണം ആഘോഷിച്ച് തിരികെയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാൽ, മടങ്ങിയെത്താൻ ജി.ഡി.ആർ.എഫ്.എയുടെയും ഐ.സി.എയുടെയും അനുമതി ലഭിക്കുമോ എന്ന ആശങ്കയാണ് പലരെയും പിന്നിലേക്ക് വലിക്കുന്നത്.യു.എ.ഇയിലെ സ്കൂൾ അവധിക്കാലം കഴിഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും മടങ്ങിയെത്തുന്ന സമയമായതിനാലാണ് കൂടിയ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. സെപ്റ്റംബറിൽ ഇത് 400 ദർഹമിലേക്ക് ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/KoJ1L5ZoYby0JFswOh21oV