അബുദാബി : അബുദാബിയിലെ ദഫ്ര മേഖലയിൽ മൂന്ന് ഡ്രൈവ്-ത്രൂ കോവിഡ് കേന്ദ്രങ്ങൾ തുറന്നു. അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) ലിവ, സില, ഡാൽമ മേഖലകളിലാണ് പുതിയ സെന്ററുകൾ തുറന്നിരിക്കുന്നത്ഷിപ്പിംഗ് കണ്ടെയ്നറുകളിളാണ് ഇവ നിർമ്മിച്ചിരിക്കുന്നത് യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FWZKIPVM0xV1JJnB7Y5FHz . ശക്തമായ ചൂടും തണുപ്പും പ്രതിരോധിക്കുമെന്നും കൂടാതെ അവ നീക്കാനും പുനരുപയോഗിക്കാനും പരിപാലിക്കാനും എളുപ്പമാണെന്നും സെഹ വ്യക്തമാക്കി.പുതിയ കേന്ദ്രങ്ങളിൽ രണ്ട് ട്രാക്കുകളാണുള്ളത്.ഒന്നിൽ നാസൽ സ്വാബുകൾക്കും മറ്റൊന്ന് ഡിപിഐ ലേസർ അധിഷ്ഠിത പരിശോധനയ്ക്കും. പ്രതിദിനം 500 സ്ലാബുകളും 100 ലേസർ ടെസ്റ്റുകളും നടത്താൻ കഴിയും. ആഴ്ചയിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം സമയം.ആഴ്ചയിൽ 140,000 പിസിആർ ടെസ്റ്റുകളുടെ സംയോജിത ശേഷിയുണ്ട് ഇവയ്ക്ക്.ഇതോടെ രാജ്യത്ത് ആകെ സേഹ നടത്തുന്ന മൊത്തം ഡ്രൈവ്-ത്രൂ സൗകര്യങ്ങളുടെ എണ്ണം 24 ആയതയായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FWZKIPVM0xV1JJnB7Y5FHz