Tuesday, August 3, 2021

നിബന്ധനകളോടെ പ്രവേശനം അനുവദിച്ച് യുഎഇ

സാധുവായ യുഎഇ റസിഡൻസി പെർമിറ്റുകൾ കൈവശമുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പ്രവേശനം അനുവദിക്കുക . യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GD72h2PNAbPB9rnTWuPbh2 നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആണ് ഇക്കാര്യം അറിയിച്ചത് . രാജ്യത്തേക്ക് വരുന്ന യാത്രക്കാരൻ പി സി ആർ പരിശോധന ഫലം കരുതണം രണ്ടാമത്തെ വാക്‌സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം തുടങ്ങിയ നിബന്ധനയിലാണ് പ്രവേശനം അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

Image

This entry was posted in :